പത്തനംതിട്ട | സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 40 ശതമാനം മഴയുടെ കുറവാണ് വയനാട് ജില്ലയിലുള്ളത്. 1298.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട വയനാട് ലഭിച്ചത് 779.4 മില്ലിമീറ്ററാണ്. ജലവൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയില്‍ 34 ശതമാനവും മലപ്പുറത്ത് 20 ശതമാനവും കോട്ടയത്ത് 17 ശതമാനവും കോഴിക്കോട് 16 ശതമാനവും മഴ കുറഞ്ഞു. ലക്ഷദ്വീപിലും 36 ശതമാനം മഴ കുറഞ്ഞു.
കേരളത്തില്‍ 11 ശതമാനം മഴയുടെ കുറവുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 20 വരെയുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 11 ശതമാനം മഴയുടെ കുറവുണ്ട്. 936.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടിയിരുന്നത് 1086.3 മില്ലിമീറ്റര്‍ മഴയും. കണ്ണൂരില്‍ മാത്രമാണ് സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും അധിക മഴ ലഭിച്ചത്. 1491.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന ഈ കാലയളവില്‍ 1753.6 മില്ലീമീറ്റര്‍ ലഭിച്ചു-
