കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം

ന്യൂഡല്‍ഹി | ബി ജെ പി സംസ്ഥാന ഭാരവാഹിപ്പട്ടിക്കക്കെതിരെ ശബ്ദിച്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് താക്കീത് നല്‍കി ദേശീയ നേതൃത്വം. ബി ജെ പി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. എന്നാൽ കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ്ണ പിന്തുണയാണ് ദേശീയ നേതൃത്വം നല്‍കുന്നത്..

.സംസ്ഥാന ബി ജെ പിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ വിമതം നീക്കം നടക്കുന്നതിനിടെയാണ് ഭിന്ന സ്വരവുമായി ദേശീയ നേതാവായ അബ്ദുല്ലക്കുട്ടിയും രംഗത്തുവന്നത്. കേരളത്തിലെ പാര്‍ട്ടിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭിന്നതയില്‍ രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ്ണ പിന്തുണയാണ് ദേശീയ നേതൃത്വം നല്‍കുന്നത്. വിമത നീക്കം നടത്തരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്

ബി ജെ പി സംസ്ഥാന ഭാരവാഹികളുടെവാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായി വിവരം

അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ എച്ച് പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായും വിവരം പുറത്തുവന്നിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →