ഇടുക്കി | പീരുമേട്ടില്‍ മീന്മുട്ടി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു പറഞ്ഞിരുന്ന ആദിവാസി വീട്ടമ്മ സീത (52)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് ബിനു അറസ്റ്റിലായി .വെളളിയാഴ്ച വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍ കാട്ടാന ആക്രമിച്ചെന്നും സീതയെ രക്ഷിക്കാനായില്ലെന്നുമാണ് ബിനു പോലീസിനോട് പറഞ്ഞിരുന്നത്. ഇയാള്‍ക്കും പരുക്കേറ്റതായി പറഞ്ഞിരുന്നു. എന്നാൽ പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
സീതയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ട്. .
. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടില്ല. കഴുത്തു ഞെരിച്ചതിന്റെയും തലയുടെ ഒരു ഭാഗം പലതവണ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സീതയുടെ ശരീരത്തിന്റെ ഇടതുവശത്തെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തില്‍ കുത്തിക്കയറി. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ട്.
മലമ്പണ്ടാര വിഭാഗത്തില്‍പെട്ടവരാണ് ബിനുവും കുടുംബവും. പതിമൂന്നും പതിനാലും വയസുള്ള മക്കള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും സംഭവം ഇവര്‍ അറിഞ്ഞില്ലെന്നാണ് പറയുന്നത്. .
