കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.ചില ആവശ്യങ്ങള്‍ക്കായി കുട്ടി രാവിലെ സ്കൂളിലേക്ക് പോയിരുന്നു. അതിനു ശേഷമാണ് കാണാതായത്.

.ഉച്ചയ്ക്കു ശേഷവും കുട്ടി തിരികെ എത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →