തിരുവനന്തപുരം: ചിങ്ങം 1 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ആരാധകർക്ക് തുറന്നു കൊടുക്കുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിയന്ത്രണങ്ങളോടെ ആയിരിക്കും ക്ഷേത്രത്തിൻറെ മതിലിനുള്ളിൽ പ്രവേശനം. മാസ്ക് നിർബന്ധമാണ്. പ്രസാദം വിതരണം ചെയ്യുന്നതിന് പുറത്ത് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ശ്രീകോവിലിനു മുൻപിൽ പ്രസാദവിതരണം ഉണ്ടായിരിക്കുകയില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ നിയന്ത്രിച്ച് ആയിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനം.
വരുമാന നഷ്ടം മൂലം ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ചിങ്ങം ഒന്ന് മുതൽ ക്ഷേത്രങ്ങൾ തുറന്നുകൊടുക്കുന്നു
