കണ്ണൂര്‍| കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 11 മുതല്‍ മെയ് 17 വരെയാണ് നിരോധനം. ഡ്രോണുകളുടെ ഉപയോഗത്തിനും നിയന്ത്രണം . ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് ഏഴ് ദിവസത്തേക്ക് നിരോധന ഉത്തരവ് പുറപ്പെടവിച്ചത്.
ഭാരതീയ നഗരിക് സുരക്ഷ സംഹിതയുടെ 2023ന്റെ വകുപ്പ് 163 പ്രകാരമാണ് നടപടി.
രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം, പൊതുശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് നടപടി.
