തിരുവനന്തപുരം: ആപത്ഘട്ടത്തില്‍ നാടിന് ആശ്വാസവും സഹായവും നല്കാൻ മുന്നോട്ടു വരുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി കെ.രാജൻ. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതിലൂടെ കേരള ബാങ്ക് അത് തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ സഹകരണ എക്സ്പോയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര ഇടപെടലിനെക്കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയ്ക്ക് ഭരണഘടന നല്കുന്ന വാഗ്ദാനങ്ങളെക്കുറിച്ചും ഭരണഘടനാ ഭേദഗതികളെക്കുറിച്ചും കേരള ഹൈക്കോടതി അഡ്വ.ജനറല്‍ ഗോപാലകൃഷ്ണകു. പ്പ് മുഖ്യപ്രഭാഷണത്തില്‍ അവതരിപ്പിച്ചു.ഓള് ഇന്ത്യ സഭ ജനറല്‍ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ പങ്കെടുത്തു
