കട്ടപ്പന : പ്രശസ്ത നാടക- സിനിമ അഭിനേതാവ്, മികച്ച നാടകനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവ്, ഇടുക്കിയുടെ നാടക പ്രതിഭ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ എംസി കട്ടപ്പനയുടെ സ്മൃതിസംഗമം- 2025 അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 14ന് കട്ടപ്പനയില്‍ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ വിജയത്തിനായി കട്ടപ്പനയില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു. പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദര്‍ശന പ്രസിഡന്റ് ഇ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി ചെയര്‍പേഴ്സന്‍ ബീന ടോമി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, സുഗതന്‍ കരുവാറ്റ, അഡ്വ. വി എസ് ദീപു, തോമസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. മോബിന്‍ മോഹനന്‍ സ്വാഗതവും, ജി കെ പന്നാംകുഴി നന്ദിയും പറഞ്ഞു.
എംസി സ്മൃതി- 25 മെയ് 14ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ സമുചിതം ആചരിക്കും
കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തില്‍ മെയ് 14ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ എംസി സ്മൃതി- 25 സമുചിതം ആചരിക്കും. എംസി കട്ടപ്പനയുടെ സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തിയ ഓര്‍മ പുസ്തകത്തിന്റെ പ്രകാശനം, അനുസ്മരണ പ്രഭാഷണങ്ങള്‍, ദര്‍ശനയുടെ നാടകം സെനീബ് അവതരണം എന്നീ പരിപാടികള്‍ നിശ്ചയിച്ചു. സിജു ചക്കുമൂട്ടില്‍ കണ്‍വീനര്‍ ഫിനാന്‍സ്, എസ് സൂര്യലാല്‍ കണ്‍വീനര്‍ പബ്ലിസിറ്റി, അഡ്വ. വി എസ് ദീപു കണ്‍വീനര്‍ പ്രോഗ്രം. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു

