ന്യൂയോര്‍ക്ക്| ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായാണ് വിവരംലഭിച്ചു. . ഹെലികോപ്റ്ററില്‍ ആകെ ആറു പേര്‍ തന്നെയാണ് ഉണ്ടായിരുന്നത്. സ്‌പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും ഉള്‍പ്പെടെയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ന്യൂയോര്‍ക്കില്‍ കനത്ത മേഘാവൃതമായിരുന്നു കാലാവസ്ഥ.
ന്യൂയോര്‍ക്കില്‍ കനത്ത മേഘാവൃതമായിരുന്നു കാലാവസ്ഥ. മോശം കാലാവസ്ഥ കാരണം പൈലറ്റിന് ഹെലികോപ്റ്റര്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് എന്‍ബിസി4 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട സമയത്ത് വിമാനത്തില്‍ നിന്ന് ഒരു റോട്ടര്‍ ബ്ലേഡ് അഴിഞ്ഞുപോയത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. .സംഭവം നടന്നതോടെ ന്യൂയോര്‍ക്കില്‍ നിന്നും ന്യൂജേഴ്സിയില്‍ നിന്നുമുള്ള പോലീസ് സംഘവും അഗ്‌നിശമന സേനാ കപ്പലുകളും സ്ഥലത്തെത്തിയിരുന്നു. .
