ആലപ്പുഴ|ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഏപ്രിൽ 11 പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
.കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്, ലോറി ഡ്രൈവര്‍ ജബ്ബാര്‍, ക്ലീനര്‍ നൂര്‍ ഹക്ക് എന്നിവര്‍ക്കും മറ്റു നാല് യാത്രക്കാര്‍ക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. .
