ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് .രാജ്യസഭയില്‍ നടക്കുന്ന വഖഫ് ബില്ല് ചര്‍ച്ചയില്‍ മുനമ്പം വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്. ക്രൈസ്തവ സംഘടനകള്‍ ബില്ലിന് പിന്തുണ നല്കി. ബിജെപി മുനമ്പം നിവാസികള്‍ക്കാണ് പിന്തുണ നല്‍കിയത് . എന്നാൽ മുനമ്പത്ത് നിന്ന് എല്ലാവരേയും ഒഴിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചത്. വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം അസംബന്ധമാണെന്ന് മന്ത്രി പറഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതിനെ തുടര്‍ന്ന് ആ വാക്ക് പിന്‍വലിക്കുന്നു എന്ന് പറഞ്ഞ് അര്‍ഥശൂന്യമെന്ന് തിരുത്തി.
ഇടതുപക്ഷത്തിന്റെ മതസൗഹാര്‍ദത്തെ പരിഹസിച്ച് ജോര്‍ജ് കുര്യന്
കേരളത്തിലെ എംപിമാര്‍ മതസൗഹാര്‍ദത്തെ കുറിച്ച് സംസാരിച്ചു. എന്നിട്ട് കോട്ടയത്ത് ക്രിസ്മസ് കരോളിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. മുന്‍ ബിജെപി അധ്യക്ഷനായ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേതെന്നും ജോര്‍ജ് കുര്യന് ആരോപിച്ചു. ഇതാണ് ഇടതുപക്ഷത്തിന്റെ മതസൗഹാര്‍ദം എന്ന് എംപി പറഞ്ഞു. ഇവരാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിക്കുന്നു എന്ന് പറയുന്നത്.എംപി കൂട്ടിച്ചേർത്തു. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടുകൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. .തെരഞ്ഞടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇടുക്കി ബിഷപ്പിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതും എംപി സൂചിപ്പിച്ചു.


