റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ‘ഇൻട്രാ വാസ്‌കുലാർ അള്‍ട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പിയെന്ന” നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുളള ശസ്ത്രക്രിയ

.ഉള്ളൂർ: ഹൃദയധമനികളുടെ ഉള്‍ഭാഗത്ത് കൊഴുപ്പടിഞ്ഞ് രക്തചംക്രമണത്തിന് തടസം നേരിട്ട 8 രോഗികള്‍ക്ക് നൂതന ആൻജിയോപ്ലാസ്റ്റിലൂടെ രോഗമുക്തി. കാർഡിയോളജി വിഭാഗത്തില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായായിരുന്നു ശസ്ത്രക്രിയ.’ഇൻട്രാ വാസ്‌കുലാർ അള്‍ട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പിയെന്ന” നൂതന സാങ്കേതിക വിദ്യയിലൂടെയായിരുന്നു ചികിത്സ.സംസ്ഥാനത്ത് സർക്കാർ മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് ഇത്തരമൊരു ചികിത്സാരീതി.

1.20 ലക്ഷം രൂപയാണ് ചെലവ് വരുന്ന ശസ്ക്രക്രിയക്ക് ചെലവായത് 30,000 രൂപമാത്രം..

സാധാരണയായി ഒരു കത്തീറ്ററിന് 1.20 ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ ഒരു സ്വകാര്യ കമ്പനി വിദ്യാഭ്യാസ പരിശീലനത്തിനായി ഇളവ് നല്‍കിയതോടെ 30,000 രൂപയാണ് ചെലവായത്. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും മെഡിസെപ്പിലുമായി ശാസ്ത്രക്രിയകളുടെ മറ്റു ചെലവുകളും കണ്ടെത്തി.

ശസ്ത്രക്രിയയ്ക്ക് ഹൃദ്രോഗ വിഭാഗം മേധാവി ഡോ.കെ.ശിവപ്രസാദ്,പ്രൊഫസർമാരായ ഡോ.മാത്യു ഐപ്പ്,ഡോ.സിബു മാത്യു,ഡോ.സുരേഷ് മാധവൻ,ഡോ.പ്രവീണ്‍ വേലപ്പൻ എന്നിവർ നേതൃത്വം നല്‍കി. അസി.പ്രൊഫസർമാരായ ഡോ.അഞ്ജന,ഡോ.ലക്ഷ്‌മി,ഡോ.പ്രിയ, ഡോ.ലൈസ്‌മുഹമ്മദ്, ഡോ.ബിജേഷ്, ടെക്നീഷ്യൻമാരായപ്രജീഷ്, കിഷോർ,അസിം നേഹ,അമല്‍,നഴ്‌സിംഗ് ഓഫീസർമാരായസൂസൻ,വിജി, രാജലക്ഷ്‌മി, ജാൻസി,ആനന്ദ്,കവിത, പ്രിയ എന്നിവർ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *