തിരുവനന്തപുരം: സ്വകാര്യ സർവകലാശാലാ ബില്‍ കത്തിച്ച് കേരള സർവകലാശാലയില്‍ പ്രതിഷേധം. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനാണ് ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിച്ചത്. ഫെഡറേഷൻ ഒഫ് ഓള്‍ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. മള്‍ട്ടി കാമ്പസുകളോടെ സ്വകാര്യ സർവകലാശാലകള്‍ ആരംഭിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വൻ കച്ചവട ലക്ഷ്യങ്ങളാണെന്ന് യൂണിയൻ ആരോപിച്ചു
ഇന്നലെയാണ് ബില്‍ നിയമസഭ പരിഗണിച്ചത്
ഇന്നലെ(മാർച്ച് 24) ആണ് ബില്‍ നിയമസഭ പരിഗണിച്ചത്. സിൻഡിക്കേറ്റ് അംഗം അഹമ്മദ് ഫാസില്‍, യൂണിയൻ ജനറല്‍ സെക്രട്ടറി നിതിൻ പ്രസാദ്, ട്രഷറർ പ്രേംജിത്.എസ്.പി, ഗിരീഷ്. എസ്, അനൂപ്.ആർ എന്നിവർ പ്രസംഗിച്ചു
