റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോളി ആഘോഷത്തിൽ സംഘർ‌ഷം : അഞ്ചു പേര്‍ക്ക് പരിക്ക്

March 15, 2025 - 5:11 am

കോഴിക്കോട്: ലോഡ്ജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർ‌ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. മാർച്ച് 14 വെള്ളിയാഴ്ച രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ആഘോഷം കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.

ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പോലീസ് കേസെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *