കട്ടപ്പന : ക്ഷേമനിധി പെൻഷൻ വിതരണം നിലച്ചിട്ട് മാസങ്ങളായ സാഹചര്യത്തിൽ കെട്ടിട നികുതി പിരിവ് ഊർജിതപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.മുരളി ആവശ്യപ്പെട്ടു നാടിന്റെ വികസ നത്തിനു വേണ്ടി ജീവിതതാന്ത്യംവരെ പ്രവർത്തിച്ച തൊഴിലാളികക്ക് തുച്ഛമായിലഭിക്കുന്ന വേതനത്തിന്റെ ഒരു ഭാഗം ക്ഷേമനിധി ബോർഡിൽ അടച്ച് കാലങ്ങൾ പെൻഷനു വേണ്ടി കാത്തിരിക്കേണ്ട ഗതികേടിലാണ്.
60 വയസ്സ് പിന്നിട്ട മുഴുവൻ ആളുകൾക്കും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കണം
60 വയസ്സ് പിന്നിട്ട മുഴുവൻ ആളുകൾക്കും ലഭിക്കുന്ന സാമൂഹ്യ ക്ഷേമ പെൻഷനിൽ വെട്ടിക്കുറവ് വരുത്തുന്നത് തൊഴിലാളികളോടുള്ള അവഗണനയാണെന്നുംഅദ്ദേഹം പറഞ്ഞു. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(AITUC) ജില്ലാ സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി. പി..മുരളി.
യൂണിയൻ പ്രസിഡന്റ് വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി ടി.ആർ ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എഐടിയുസി നേതാക്കളായ വി ആർ ബാലകൃഷ്ണൻ, പി.ജെ റെജി, കെ.എൻ കുമാരൻ,രഘു കുന്നുംപുറം, എന്നിവർ പ്രസംഗിച്ചു.ആർ. വിനോദ്, സജി വേമ്പള്ളി,ജി മോഹനൻ, കെ കെ കുഞ്ഞുമോൻ, ലീലാമ്മ വിജയപ്പൻ, ജിത്ത് വെളുത്തേടത്ത്, മറിയാമ്മ വർഗീസ്, സുമ തങ്കപ്പൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

