കൊച്ചി |മസ്തകത്തില്‍ ഗുരുതരമായ മുറിവേറ്റ കൊമ്പന് ചികിത്സയിലിരിക്കെ ചരിഞ്ഞു. മുറിവ് ഏകദേശം ഒരു അടിയോളം ആഴത്തിലായിരുന്നു, ഇത് ആനയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചു.കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് കൊമ്പനെ പിടികൂടിയത്. പിന്നീട് ആതിരപ്പള്ളിയില്‍ നിന്ന് മയക്ക് വെടിവെച്ച് പിടികൂടിയ ശേഷം കോടനാട് അഭയാരണ്യത്തിലേക്ക് കൊണ്ടുവന്ന് ചികിത്സ നല്കി. ഫെബ്രുവരി 21 ന് രാവിലെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊമ്പന് മരിച്ചത്.
മയക്കുവെടിയേറ്റ് മയങ്ങി വീണ കൊമ്പനെ കോടനാട് അഭയാരണ്യത്തിലെത്തിച്ചു.
മയക്കുവെടിയേറ്റ് മയങ്ങി വീണ കൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്.മസ്തകത്തിലെ മുറിവില്‍ പുഴുക്കള്‍ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് ആനയെ പിടികൂടി ചികിത്സ നല്കാന് തീരുമാനിച്ചത്.
ആനയുടെ ചികിത്സയ്ക്കായി വനം വകുപ്പ് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
.
