റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തി ​ഗൂ​ഗിൾ പേ

February 21, 2025 - 5:25 am

മുംബൈ : പ്രമുഖ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ വൈദ്യുതി, പാചക വാതക ബില്ലുകള്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിത്തുടങ്ങി. നേരത്തെ കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് സൗജന്യമായിരുന്ന സേവനം ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പേമെന്റുകള്‍ക്ക് 0.5 മുതല്‍ ഒരു ശതമാനം വരെ ജി.എസ്.ടി ഉള്‍പ്പെടെ ഈടാക്കുന്നു.. ഗൂഗിള്‍ പേ ജനുവരിയില്‍ മാത്രം 8.26 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകള്‍ നടത്തി.

വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ഓരോ ഉപഭോക്താവിനും ഏകദേശം 15 രൂപയാണ് കണ്‍വീനിയന്‍സ് ഫീസ്

വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ഓരോ ഉപഭോക്താവിനും ഏകദേശം 15 രൂപയാണ് കണ്‍വീനിയന്‍സ് ഫീസായി നല്‍കേണ്ടിവരുന്നത്. മൊബൈല്‍ റീചാര്‍ജുകള്‍ക്കുള്ള മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഒരു വര്‍ഷം മുമ്പ് തന്നെ ഗൂഗിള്‍ പേ അവതരിപ്പിച്ചിരുന്നു. പുതിയ ഫീസ് നടപടിയും ഇതിന്റെ തുടര്‍ച്ചയാണ്.

ഫോണ്‍പേ, പേടിഎം പോലുള്ള യു.പി.ഐ ആപ്പുകളുടെ പട്ടികയില്‍ ഗൂഗിള്‍ പേയും

ഇതോടെ, സമാന ഫീസ് ഈടാക്കുന്ന ഫോണ്‍പേ, പേടിഎം പോലുള്ള യു.പി.ഐ ആപ്പുകളുടെ പട്ടികയില്‍ ഗൂഗിള്‍ പേയും ഉള്‍പ്പെട്ടു. യു.പി.ഐ ഇടപാടുകളുടെ 37 ശതമാനം വിഹിതമുള്ള ഗൂഗിള്‍ പേ, വാള്‍മാര്‍ട്ട് പിന്തുണയുള്ള ഫോണ്‍പേക്ക് ശേഷം രണ്ടാമത്തെ വലിയ കമ്പനിയാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *