പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പാരീസ്: പാരീസില്‍ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സുന്ദർ പിച്ചെ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.ഇരുവരും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവർത്തനത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (AI) പങ്കിനെക്കുറിച്ച്‌ ചർച്ച ചെയ്തു.

ഇന്ത്യയുടെ ഡിജിറ്റല്‍ പരിവർത്തനത്തില്‍ ഒരുമിച്ച്‌ പ്രവർത്തിക്കാൻ കഴിയുന്ന വഴികളെക്കുറിച്ച് ചർച്ചചെയ്തു

“എഐ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞതില്‍ സന്തോഷം. എഐ ഇന്ത്യക്ക് കൊണ്ടുവരുന്ന നൂതന അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവർത്തനത്തില്‍ ഒരുമിച്ച്‌ പ്രവർത്തിക്കാൻ കഴിയുന്ന വഴികളെക്കുറിച്ചും ഞങ്ങള്‍ ചർച്ച ചെയ്തു,” സുന്ദർ പിച്ചെ കുറിച്ചു.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. വൈസ് പ്രസിഡന്റിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസ്‌, ഇവാൻ, വിവേക് എന്നിവരടങ്ങിയ കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →