കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച് കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു
പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്ത് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു

