ജമ്മുകാഷ്മീരിലെ രജൗരിയില്‍ 17 പേരുടെ മരണത്തിനിടയായ സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം തുടരുന്നു

.രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയില്‍ അതിർത്തിഗ്രാമമായ ബദാലില്‍ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികള്‍ ഉള്‍പ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ കേന്ദ്രസംഘത്തിന്‍റെ അന്വേഷണം തുടരുന്നു.ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ജനുവരി 20 തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് രജൗരിയിലേക്കു മടങ്ങിയ സംഘം 21ന് വീണ്ടും ഗ്രാമത്തിലെത്തി വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയവും നടത്തി.

45 ദിവസത്തിനിടെ 17 പേർ മരിച്ചു

45 ദിവസത്തിനിടെ 17 പേർ മരിച്ചതിന്‍റെ ഞെട്ടലില്‍നിന്ന് ഗ്രാമവാസികള്‍ ഇനിയും മുക്തരായിട്ടില്ല. പതിനഞ്ചു വയസുകാരി യാസ്മിൻ കൗസറാണ് അവസാനം മരണപ്പെട്ടത്. ജമ്മുവിലെ എസ്‌എംജിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 19 ഞായറാഴ്ച വൈകുന്നേരമായായിരുന്നു യാസ്മിന്‍റെ മരണം. 21 ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഗ്രാമത്തില്‍ സന്ദർശനം നടത്തി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →