മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.താൻ എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിൻറെ ഗുണം കോണ്‍ഗ്രസിനാണെന്നും ചെന്നിത്തല പറഞ്ഞു.

എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ല

എൻഎസ്‌എസ് മതേതര ബ്രാൻഡാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും ചെന്നിത്തല വെളിപ്പെടുത്തി. സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച്‌ പറയാൻ സമയമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ലെന്നും ചെന്നിത്തല പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →