വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് :മാത്യു കുഴല്‍നാടൻ എം.എല്‍.എ

ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സർക്കാർ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അധികൃതർ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മരിച്ചയാളുടെ ജീവൻ തിരിച്ചു കൊടുക്കാൻ സാധിക്കുമോ എന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു.

ഫെൻസിങ് ഇടാനുള്ള പൈസ ഇല്ലാഞ്ഞിട്ടല്ല

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫെൻസിങ് നിർമാണത്തിന് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. എന്നാല്‍, ഫെൻസിങ് നിർമിക്കാൻ സർക്കാർ അനുമതി നല്‍കിയില്ല. ഫെൻസിങ് ഇടാനുള്ള പൈസ ഇല്ലാഞ്ഞിട്ടല്ലെന്നും ഇടില്ലാ എന്നത് സർക്കാറിന്‍റെ തീരുമാനമാണെന്നും മാത്യു കുഴല്‍നാടൻ ചൂണ്ടിക്കാട്ടി. സ്ഥലം എം.പി അനുവദിച്ച നാലു ലക്ഷം രൂപപോലും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

മനുഷ്യജീവൻ സംരക്ഷിക്കാൻ ശക്തമായ നിയമങ്ങള്‍ ഭരണഘടനയിലുണ്ടെങ്കിലും ലംഘിക്കപ്പെടുകയാണ്.

മനുഷ്യജീവൻ സംരക്ഷിക്കാൻ ശക്തമായ നിയമങ്ങള്‍ ഭരണഘടനയിലുണ്ട്, അതാണ് ലംഘിക്കപ്പെട്ടത്. ഇതിന്‍റെ കുറ്റവാളികള്‍ക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കാട്ടാന ആക്രമണം അടക്കമുള്ള സംഭവങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമ്പോള്‍ ലാഘവത്തോടെയാണ് സർക്കാർ പ്രതികരിച്ചതെന്നും മാത്യു കുഴല്‍നാടൻ മാധ്യമങ്ങളോട് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →