.ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ആയ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു..92 വയസായിരുന്നു.ശ്വാസംമുട്ടല്‍ അടക്കം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഡിസംബർ 26 ന് രാത്രി എട്ടോടെ ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും 9.51ന് അന്ത്യം സംഭവിച്ചു..
രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭ എം.പിയെന്ന നിലയില്‍ കാലാവധി പൂർത്തിയാക്കിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. .. പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിംഗ് 2004-2014വരെ രണ്ടുവട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.1932 സെപ്തംബർ 26ന് ഇപ്പോഴത്തെ പാകിസ്ഥാനില്‍ ഉള്‍പ്പെട്ട പഞ്ചാബിലെ ഗാഹിലാണ് ജനിച്ചത്. ഓക്സ്ഫോർഡ് സർവകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം നേടിയിട്ടുണ്ട്. യു.എന്നില്‍ പ്രവർത്തിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്.മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-1976), റിസർവ് ബാങ്ക് ഗവർണർ (1982-1985), ആസൂത്രണ കമ്മിഷൻ തലവൻ (1985-1987) തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചു. 1991-2024വരെ രാജ്യസഭാംഗമായിരുന്നു. രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ചിരുന്നു.
തൊഴിലുറപ്പ് അടക്കം നിരവധി പദ്ധതികള്‍
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, രണ്ടാം യു.പി.എ സർക്കാർ നേരിട്ട ടുജി സ്പെക്ട്രം, കല്‍ക്കരി അഴിമതി ആരോപണങ്ങളെ തുടർന്ന് 2014ല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായതോടെ മൻമോഹൻസിംഗിന് പടിയിറങ്ങേണ്ടിവന്നു. വിനയം, പ്രൊഫഷണലിസം, ദീർഘവീക്ഷണം എന്നിവയുടെ പ്രതീകമായാണ് മൻമോഹൻസിംഗ് അറിയപ്പെടുന്നത്
ഭാര്യ: ഗുർശരണ്‍ കൗർ. മക്കള്‍: ഉപീന്ദർ സിംഗ്, ദമൻ സിംഗ്, അമൃത് സിംഗ്
