തൃശൂർ: തൃശൂരില്‍ നടന്ന വിജിലൻസ് പരിശോധനയിൽ എക്സൈസ് ഓഫീസറുടെ പക്കല്‍നിന്ന് അനധികൃത പണവും വാഹനത്തില്‍നിന്ന് 12 കുപ്പി മദ്യവും പിടികൂടി.തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയില്‍ നിന്ന് 32,000 രൂപയും വാഹനത്തില്‍നിന്ന് 42,000 രൂപയും കണ്ടെത്തി.
കാറിനുള്ളില്‍ നിന്നാണ് പന്ത്രണ്ട് കുപ്പി മദ്യം പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടറുടെ കാറിനുള്ളില്‍ നിന്നാണ് പന്ത്രണ്ട് കുപ്പി മദ്യം പിടികൂടിയത്. കാറില്‍ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. വാഹനത്തില്‍ നിന്നും മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്പി ജിം പോളി നേതൃത്വത്തില്‍ നടത്തി നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്.
സംഭവത്തില്‍ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് റെയ്ഡ് നടന്നത്. സംഭവത്തില്‍ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കമെന്നും അതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കമെന്നും വിജിലൻസ് അറിയിച്ചു
