മന്ത്രി സ്ഥാനം നിലനിർത്താൻ സി.പി.എം ന്റെ കയ്യിലെ കളിപ്പാവയായി കഴിയുകയാണ് വനം മന്ത്രിയെന്ന് ഡീൻ കുര്യാക്കോസ് എം.പി

കട്ടപ്പന :കേരള സർക്കാർ പുറപ്പെടുവിച്ച വന നിയമ ഭേദഗതി കരടു വിജ്ഞാപനം സി.പി.എം ന്റെ ഗൂഢ നീക്കത്തിന്റെ ഭാഗമാണ്.ഇക്കാര്യത്തില്‍ വനം മന്ത്രിയെ ഒറ്റതിരിഞ്ഞ് വിമർശിക്കുന്നതില്‍ കഴമ്പില്ല. സ്വന്തം കസേര സംരക്ഷിക്കുന്നതിന് സി.പി.എം ന് ആശ്രിതനായി അദ്ദേഹം കഴിയുകയാണ്. മന്ത്രി സ്ഥാനം നിലനിർത്താൻ സി.പി.എം ന്റെ കയ്യിലെ കളിപ്പാവയായി അദ്ദേഹം മാറി കഴിഞ്ഞു. 2016 ല്‍ പിണറായി വിജയൻ മുഖ്യമന്ത്രിയായതു മുതല്‍ വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്.

സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമായിട്ടാണ്ഈ ഹൈക്കോടതി-സുപ്രീം കോടതി വിധികള്‍ ക്ഷണിച്ച്‌ വരുത്തപ്പെട്ടത്

ആ നിലയില്‍ ആണ് ബഫർ സോണ്‍ വിഷയത്തിലും, പട്ടയനടപടികള്‍ ഹൈക്കോടതി വഴിയും , പിന്നിട് സുപ്രീം കോടതി വഴിയും നിർത്തി വപ്പിക്കപ്പെടുന്നത്. സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമായിട്ടാണ്, ഈ വിധികള്‍ ക്ഷണിച്ച്‌ വരുത്തപ്പെട്ടത്. ആത്യന്തികമായി കർഷകരെ കുടിയൊഴിപ്പിക്കുകയാണ് ലക്ഷ്യം . ഈ പ്രവർത്തന ശൈലി സിപിഎം തുടങ്ങിയത് ശശീന്ദ്രൻ മന്ത്രിയാകുന്നതിന് മുന്നേയാണ്. ഇപ്പോള്‍ ശശീന്ദ്രനെ സ്വന്തം വരുതിയിലാക്കി കർഷക വിരുദ്ധ തീരുമാനങ്ങള്‍ കൂടുതല്‍ മാരകമായ രീതിയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. കർഷകരെ കുടിയിറക്കാൻ കുതിരക്ക് കൊമ്പ് കൊടുക്കും പോലെ വന നിയമ ഭേദഗതി വഴിവയ്ക്കുമെന്ന് ഉറപ്പായിരിക്കെ അത് ഉടൻ തന്നെ പിൻവലിക്കണം, അല്ലാത്ത പക്ഷം കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിന് സാക്ഷ്യം വഹിക്കണ്ടി വരുമെന്നും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →