വയനാട് ദുരന്തം : 100 വീടുകള്‍ വച്ചു നല്‍കാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് പ്രതികരിക്കാതെ കേരളം

തിരുവനന്തപുരം : വയനാട് ദുരന്തത്തില്‍ 100 വീടുകള്‍ വച്ചു നല്‍കാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തില്‍ ഇതുവരെയും കേരള സർക്കാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സ്ഥലം വാങ്ങിയും വീടു വച്ചുനല്‍കാൻ തയാറാണെന്നും എന്തു ചെയ്യണമെന്നു കേരള സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തില്‍ പറയുന്നു.

കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു.

ദുരന്തം നടന്ന വയനാട്ടില്‍ സന്ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തിനായി മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതർക്കു നൂറ് വീടുകള്‍ വച്ചു നല്‍കാമെന്നു പ്രഖ്യാപിച്ചിരുന്നു. കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →