രമ്യ ഹരിദാസിനെ അപമാനിച്ച സിപി എം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുന്നു

തൃശൂർ: ചേലക്കരയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ . ഇടതു സ്ഥാനാർത്ഥി യു. ആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയവരാണ് രമ്യയെ തടഞ്ഞു നിർത്തി പരിഹസിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പക്വതയും മാന്യതയും മറന്ന് പെരുമാറിയ സിപി എം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുകയാണ്. രമ്യയെ അപമാനിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാഹനം കടത്തിവിട്ടത്.

. പ്രദീപിന് 12,000 വോട്ടുകളുടെ ഭൂരിപക്ഷം

ചേലക്കരയില്‍ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രദീപിന്റെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ രമ്യാ ഹരിദാസിന് ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയാണ്. ഇതിനിടയിലാണ് സിപിഎം പ്രവർത്തകരുടെ ആക്ഷേപവും.

ബിജെപി 33,609 വോട്ടുകൾ

അതേസമയം സിപിഎം കോട്ടയായ ചേലക്കരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാല്‍ പതിനായിരത്തോളം വോട്ട് വർദ്ധിപ്പിക്കാൻ ബിജെപിക്കായി. 33,609 വോട്ടുകളാണ് ബിജെപിയുടെ കെ. ബാലകൃഷ്ണന് സാധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →