ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ നിഷാദിന്‍റെ മകൻ മുഹമ്മദ് ഷാമില്‍ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച നിലയില്‍ ആയിരുന്നു. കൂട്ടുകാർ എത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതില്‍ സംശയിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ്
തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമയ്യ കോളേജില ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഷാമില്‍ ബംഗളുരു രാജംകുണ്ടയില്‍ ആയിരുന്നു താമസിച്ചിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഡോ. ബി.ആർ അംബേദ്കർ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്തു.
ആള്‍ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യകർമങ്ങള്‍ ചെയ്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: വഹീത. സഹോദരങ്ങള്‍: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്. ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.
