.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം നല്‍കുകയാണെന്നും 2024 നവംബർ 17 ന് അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ കൂടിയാലോചനകള്‍ ശക്തമാക്കിയത്.
പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും മെയ്‌തെയ്
മണിപ്പുരിലെ മുഴുവന്‍ ജനപ്രതിനിധികളും സംയുക്തമായി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും മെയ്‌തെയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്‍റഗ്രിറ്റി വ്യക്തമാക്കി. തൃപ്തികരമായ നടപടിയില്ലെങ്കില്‍ എല്ലാവരും മണിപ്പുരി ജനതയുടെ രോഷത്തിനിരയാകും