ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.
ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികള്‍ക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികള്‍ക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്

2024 ഡിസംബർ 5 നകം പൂർണമായ അപേക്ഷ ലഭ്യമാക്കണം

യോഗ്യതാ പരീക്ഷയില്‍ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് മുൻഗണന നല്‍കും. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എപിഎല്‍ വിഭാഗക്കാരെയും പരിഗണിക്കും. 50 ശതമാനം സ്കോളർഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 2024 ഡിസംബർ 5 നകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. വിവര ങ്ങള്‍ക്ക്: www.minoritywe Ifare.kerala.gov.in, ഫോണ്‍: 0471 2300524, 04712302090.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →