ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു.”ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ് ഇസ്രായേല്‍ നടത്തുന്നത്,” എന്നായിരുന്നു IDF പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന.
ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധിക്കാൻ അവകാശവും കടമയും ഉള്ളതായി ഇസ്രായേല്‍
ഇറാൻ സേന നേരിട്ട് നടത്തിയ മിസൈല്‍ ആക്രമണങ്ങളും ഇറാന്റെ കൂട്ടുകെട്ടായ സായുധ ഗ്രൂപ്പുകളും ഇസ്രായേലിനുനേരെ ആക്രമണം നടത്തുന്നതായും ഇസ്രായേല്‍ ആരോപിക്കുന്നു. തങ്ങള്‍ക്കു നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധിക്കാൻ അവകാശവും കടമയും ഉള്ളതായി ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്