തൊട്ടിയാർ ജലവൈദ്യുത പദ്ധതി 28ന് മഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും

തൊടുപുഴ: തൊട്ടിയാർ ജലവൈദ്യുത പദ്ധതി 2024 ഒക്ടോബർ 28ന് മഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. 40 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. പെരിയാറിന്‍റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്.വാളറയില്‍ ദേവിയാറിനു കുറുകെ സ്ഥാപിച്ച തടയണയും അനുബന്ധ ജലാശയവുമാണ് പ4ദ്ധതിയുടെ ഊർജസ്രോതസ്.

222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള തടയണ

222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള തടയണയുടെ സഹായത്തോടെ സംഭരിച്ചിരിക്കുന്ന ജലമാണ് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്കിലേക്കെത്തുന്നത്. 28നു രാവിലെ 10.30നു ലോവർപെരിയാർ പവർഹൗസ് പരിസരത്തു ചേരുന്ന യോഗത്തില്‍ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →