ഡല്‍ഹി: ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിലായി .. രാജസ്ഥാനില്‍ നിന്നുള്ള 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. 2024 ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയില്‍ ലാൻഡ് ചെയ്തയുടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഇടപെട്ട് വിമാനജീവനക്കാർ
സ്ത്രീ യാത്ര ചെയ്തിരുന്നത് ജയ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കാണ്. ഇവരുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ യാത്രികയെ മോശമായി സ്പർശിച്ചുവെന്നാണ് പരാതി. തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനജീവനക്കാർ സംഭവത്തില്‍ ഇടപെടുകയുമായിരുന്നു. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തില്‍ പരാതി നല്കി. വിമാനത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പ്രതി
ചെന്നൈയില്‍ വിമാനം ഇറങ്ങിയതിന് ശേഷം സ്ത്രീക്ക് പരാതി നല്‍കാനുള്ള എല്ലാ സൗകര്യവും നല്‍കിയത് എയർലൈൻ ജീവനക്കാരാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, തന്റെ കൈ അബദ്ധത്തില്‍ സ്ത്രീയുടെ ദേഹത്ത് തട്ടുകയായിരുന്നുവെന്നാണ് രാജേഷിന്റെ മൊഴി
