ശബരിമല തീർത്ഥാടനം ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ .

തിരുവനന്തപുരം: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമേ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു എന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ആസൂത്രീത ശ്രമമാണ് നടക്കുന്നതെന്നും . സുരേന്ദ്രൻ പറഞ്ഞു. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീർത്ഥാടനം അലങ്കോലപ്പെടുത്തൽ ലക്ഷ്യം

ശബരിമല വിഷയത്തില്‍ എന്തിനാണ് സർക്കാരിന് ഇത്രയ്‌ക്കും മർക്കടമുഷ്ടി. വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും സർക്കാർ അവരുടെ തീരുമാനം തിരുത്താൻ തയ്യാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയുടെ മറവിലാണ് തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്.ഇപ്പോൾ ഓൺലൈൻ ബുക്കിം​ഗിലൂടെയും .ദക്ഷിണേന്ത്യൻ സമൂഹം വലിയ തോതില്‍ തീർത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല.

തിരക്ക് കാരണം തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. തിരക്ക് നിയന്ത്രിക്കാൻ പരിശീലനം നേടിയ മിടുക്കന്മാരായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. പണ്ട് സുഗമമായ തീർത്ഥാടനം ഉണ്ടായിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന്റെ പേരില്‍ എന്ത് മുന്നൊരുക്കങ്ങളാണ് സർക്കാർ ഇന്ന് ചെയ്യുന്നത്.

ഭക്തരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ മാത്രമേ സർക്കാർ തീരുമാനം എടുത്തിട്ടുള്ളു.

കേന്ദ്ര സർക്കാർ അനുവദിച്ച 120 കോടിയെ കുറിച്ച്‌ സർക്കാർ മിണ്ടുന്നില്ല. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ പോലും സർക്കാർ ഇതുവരെ ഒരുക്കിയിട്ടില്ല. തീർത്ഥാടനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. പമ്പയിലും നിലയ്‌ക്കലിലും അടിസ്ഥാനസൗകര്യങ്ങളില്ല, ഇടത്താവളങ്ങളില്‍ ഒരിടത്തും കുടിവെള്ളം ഒരുക്കിയിട്ടില്ല, പമ്പാസ്നാനത്തിനായി ഒന്നും ചെയ്തിട്ടില്ല, നടപന്തലില്‍ പലയിടത്തും ചോർച്ചയാണ്, റോഡുകളുടെ പണി പൂർത്തിയാക്കിയിട്ടില്ല. ഭക്തരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ മാത്രമേ സർക്കാർ തീരുമാനം എടുത്തിട്ടുള്ളു. ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. ഈ തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടായിരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →