റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി

October 7, 2024 - 5:48 am

തിരുവനന്തപുരം : സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി സർക്കാർ . സസ്പെൻഷനിലേക്ക് പോകാത . ക്രമസമാധാന ച്ചുമതലയിൽനിന്ന് സ്ഥാനമാറ്റത്തിൽ മാത്രം ശിക്ഷ ഒതുക്കി. 7ന് തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ സ്ഥാനം മാറ്റിയെന്ന് സർക്കാരിന് വാദിക്കാം. അതുപോലെതന്നെ നടപടി ആവശ്യപ്പെട്ട സിപിഐയെ. നിശബ്ദമാക്കാനും കഴിയും.

മുമ്പ്ചെയ്തതുപോലെതന്നെ ഒരിടവേളയ്ക്കുശേഷം തിരിച്ചുകൊണ്ടുവരാം

ഒരിടവേളയ്ക്കുശേഷം അജിത് കുമാറിനെ ഉയർന്ന പദവിയിലേക്ക് സർക്കാരിന് തിരിച്ചുകൊണ്ടുവരാനുമാകും. മുൻപ് സ്വപ്നയുമായി ബന്ധപ്പെട്ട സ്വർണക്കടത്തുകേസിൽ കേസിൽ തെറ്റായി ഇടപെട്ടതിന് അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. മാസങ്ങൾക്കുശേഷം ക്രമസമാധാനച്ചുമതല നൽകി. ആ സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുമ്പോഴാണ് അടുത്ത നടപടി. 4 വർഷം സർവീസ് ശേഷിക്കുന്നുണ്ട്..

എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി പൊലീസ് മേധാവി

പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് സ്വീകരിച്ച ശക്തമായ നിലപാടാണ് എഡിജിപിയുടെ കസേര തെറിപ്പിച്ചത്. പിണറായി സർക്കാരിന്റെ കാലത്ത് കൂടുതലും വടക്കേ ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയായി നിയമിച്ചത്. അവർ വിധേയരായി നിൽക്കുമെന്നതായിരുന്നു പൊലീസ് സേനയിലെ തന്നെ സംസാരം. പൊലീസിലെ സൗമ്യമുഖമായാണ് എസ്.ദർവേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നാൽ, പ്രവൃത്തിയിലൂടെ അദ്ദേഹം സർക്കാരിനെ ഞെട്ടിച്ചു. പൂരം കലക്കലിൽ എഡിജിപി സമർപ്പിച്ച റിപ്പോർട്ട് പൊലീസ് മേധാവി മുഖവിലയ്ക്കെടുത്തില്ല. എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് സർക്കാരിനോട് വ്യക്തമാക്കി. അൻവർ ഉന്നയിച്ച ചില ആരോപണങ്ങളും പൊലീസ് മേധാവി ശരിവച്ചു..

തന്റെ വാദങ്ങൾ ശരിയായെന്ന് അൻവറിന് അവകാശപ്പെടാം

സ്ഥലം മാറ്റത്തെ സിപിഐ സ്വാഗതം ചെയ്തിട്ടുണ്ട്. എഡിജിപി വിഷയത്തിൽ സിപിഐയിൽ ഉയർന്ന കലാപം തൽക്കാലം കെട്ടടങ്ങും. സ്ഥലം മാറ്റലും നടപടിയാണെന്ന് നിയമസഭയിൽ സർക്കാരിന് അവകാശപ്പെടാം. മറ്റ് ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും പറയാം. സിപിഎം ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചിരിക്കേ അണികളോടും വിശദീകരണത്തിന് വകയായി. സ്ഥലം മാറ്റുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തുമ്പോൾ, ആരോപണം ഉന്നയിച്ച പി.വി.അൻവർ എംഎൽഎ മ‍ഞ്ചേരിയിൽ പുതിയ സാമൂഹിക സംഘടന പ്രഖ്യാപിക്കുകയായിരുന്നു. ഇടതു ബന്ധം അവസാനിപ്പിച്ചെങ്കിലും തന്റെ വാദങ്ങൾ ശരിയായെന്ന് അൻവറിനും അവകാശപ്പെടാം. പ്രതിപക്ഷത്തിന് പ്രതിഷേധത്തിന് അവസരം ഒരുങ്ങുകയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *