മെസ്സി ബാഴ്സ വിട്ടേക്കുമെന്ന് സൂചന


യൂറോപ്പ്: ലയണൽ മെസ്സി ബാഴ്സലോണയെ വിട്ട് ഇൻറർമിനാലിലേക്ക് ചേക്കേറുമുമെന്ന വാർത്തകൾ യൂറോപ്പിൽ സജീവമാകുന്നു. മെസ്സിയ്ക്ക് റൊണാൾഡോയേക്കൾ പ്രതിഫലം നൽകാമെന്നാണ് ഇന്ററിന്റെ വാഗ്ദാനം. രണ്ടു വർഷം മുൻപാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ സീരീ എ യിലെ രണ്ടാം സ്ഥാനക്കാരാണ് നിലവിൽ ഇന്റർ മിലാൻ . അതിഭീമൻ ഓഫറുമായി ഇന്റർ മെസ്സിയെ സമീപിച്ചതായാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ബാഴ്സയ്ക്കു വേണ്ടി ജനിച്ചവൻ എന്ന രീതിയിലാണ് മെസ്സി ഇതുവരെ കളിച്ചു വന്നത്. ഒരിക്കൽ പോലും ബാഴ്സയുടെ ജേഴ്സി മാറ്റി ബൂട്ടണിയാൻ പത്താം നമ്പറുകാരനായ ഇതിഹാസതാരം തയ്യാറായിട്ടില്ല. താരത്തിന്റെ ബാഴ്സയുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ മെസ്സി ഇതുവരെ പുതുക്കിയിട്ടില്ല. കരാർ പുതുക്കാത്തത് ക്ലബ്ബ് മാറ്റത്തിന്റെ സൂചനയാണെന്നും ചില മാധ്യമങ്ങൾ പറയുന്നു.

ബാഴ്സയിൽ കളി തുടങ്ങിയ മെസ്സി ബാഴ്സയിൽ തന്നെ കളി അവസാനിപ്പിക്കുമെന്നാണ് ബാഴ്സയുടെ പ്രസിഡന്റ് പറയുന്നത്. എന്നാൽ പുതിയ കോച്ച് സെറ്റിയിൽ ഇതേ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. പുതിയ കോച്ചുമായി നല്ല ബന്ധമല്ല മെസ്സി സൂക്ഷിക്കുന്നത്.

കൊറോണക്കാലത്തടക്കം കോച്ചിനെതിരെ പരസ്യ വിമർശനവുമായി താരം എത്തിയിരുന്നു. ഇതിഹാസ താരം സാവിയെ കോച്ചാക്കണമെന്നും നെയ്മറെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ആവശ്യങ്ങളും ബാഴ്സ തള്ളിയിരുന്നു. റൊണാൾഡോയുടെ പിന്നാലെ മെസ്സിയും എത്തിയാൽ ഇറ്റാലിയൻ ലീഗിന് ലോകഫുട്ബാളിൽ പ്രഥമ സ്ഥാനം ലഭിക്കും.

റൊണാൾഡോ യൂറോപ്പിലെ മൂന്ന് ലീഗുകളിലും കളിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. മെസ്സിയാണെങ്കിൽ കാളപ്പോരിന്റെ നാടുവിട്ട് മറ്റെങ്ങും പോയിട്ടില്ല. ഒരു മികച്ച താരം എവിടെ ചെന്നാലും കഴിവ് തെളിയിക്കണമെന്നും മെസ്സി സ്പെയിൻ വിട്ട് യൂറോപ്പിലെ മറ്റ് ലീഗുകളിലും കളിക്കണമെന്നും കഴിഞ്ഞ വർഷം റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.

മെസ്സിയോ ഇന്റർ മിലാൻ കോച്ചോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മെസ്സിയും ഇറ്റലിയിൽ എത്തിയാൽ ബദ്ധവൈരികളായ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള സൂപ്പർ പോരാട്ടങ്ങൾക്ക് കായികലോകം സാക്ഷ്യം വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →