ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം

February 27, 2023

ഇറ്റലി: ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. 150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. …

തുർ‍ക്കിയെ നടുക്കി രണ്ടാമതും ഭൂകമ്പം : മരണംസംഖ്യ 1300 പിന്നിട്ടു

February 7, 2023

തുർക്കി : കഴിഞ്ഞ 12 മണിക്കൂറിനിടെ തുർ‍ക്കിയെ നടുക്കി രണ്ടാമത്തെ ഭൂകമ്പം വീണ്ടും ഉണ്ടായി. തെക്ക്- കിഴക്കൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അതേസമയം കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിൽ തുർക്കിയിലും, സിറിയയിലുമായി മരണം 1300 …

വീണ്ടും ആശങ്ക ഉയർത്തി ചൈനയിലും ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം

December 21, 2022

ദില്ലി: അമേരിക്കയിലും ജപ്പാനിലും അടക്കം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദ്ദേശംനൽകി . അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ലോകത്ത് പലയിടങ്ങളിലായി കൊവിഡ് …

യാത്രകളെ സ്നേഹിക്കുന്ന പ്രണവ്

December 8, 2022

യാത്രകളെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാൽ വഴിയരികിലെ ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്, താരം സ്‌പെയിനില്‍ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.അപ്പു എവിടെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതുതന്നെയാണ് നടന്റെ ഫോട്ടോയ്ക്ക് താഴെ അവര്‍ കുറിക്കുന്നതും. പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയില്‍ …

കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു

May 22, 2022

ജനീവ: ലോകത്താകമാനം 13 രാജ്യങ്ങളിലായി 80 പേര്‍ക്കു കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). 50 കേസുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്കു വൈറസ് പടരുന്നത്. ചില രാജ്യങ്ങളിലെ മൃഗങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനം രൂക്ഷമാണ്. അവിടെനിന്നാണ് പ്രാദേശികജനസമൂഹത്തിലേക്കും വിദേശ യാത്രികരിലേക്കും …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനം മെയ് രണ്ടിന് ആരംഭിക്കും

April 30, 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനം മെയ് രണ്ടിന് ആരംഭിക്കുംന്യൂഡല്‍ഹി: മെയ് രണ്ടിന് ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ 25 പരിപാടികളാണ് ഉള്ളതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് …

റഷ്യയില്‍ ഒരു അന്താരാഷ്ട്ര മല്‍സരങ്ങളും അനുവദിക്കില്ലെന്ന് ഫിഫ

February 28, 2022

സൂറിച്ച്: റഷ്യയില്‍ ഒരു അന്താരാഷ്ട്ര മല്‍സരങ്ങളും അനുവദിക്കില്ലെന്ന് ഫിഫ അറിയിച്ചു. നേരത്തെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ റഷ്യക്കൊപ്പം കളിക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ അറിയിച്ചിരുന്നു. റഷ്യയുമായി ഒരു മല്‍സരവും കളിക്കില്ലെന്ന് ഇംഗ്ലണ്ടും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫിഫയും മറ്റ് …

ഉക്രൈന്‍- റഷ്യ സംഘര്‍ഷം; ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചേക്കും; പെട്രോള്‍ ലിറ്ററിന് ഏഴ് രൂപ വരെ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

February 23, 2022

ന്യൂ ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന് സൂചന. പെട്രോളിന് 7 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ക്ക് പിന്നാലെയാണ് വില വര്‍ധനവ് ഉണ്ടാകുമെന്ന് …

യൂറോപ്പിലേക്ക് അധികസേന: യുഎസിന്റെ നീക്കം വിനാശകരമായ നടപടിയെന്ന് റഷ്യ

February 4, 2022

മോസ്‌കോ: സഖ്യകക്ഷികളെ സഹായിക്കാന്‍ യൂറോപ്പിലേക്ക് അധികസേനയെ അയക്കാനുള്ള യു.എസ്. തീരുമാനത്തെ അപലപിച്ച് റഷ്യ. അതൊരു വിനാശകരമായ നടപടിയാണെന്നും സംഘര്‍ഷം വലുതാക്കുമെന്നും രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത കുറച്ചുവെന്നും റഷ്യ പറഞ്ഞു.നോര്‍ത്ത് കരോളിനയില്‍നിന്ന് പോളണ്ടിലേക്കും ജര്‍മനിയിലേക്ക് 2000 സേനാംഗങ്ങളെ അയക്കുമെന്നാണ് പെന്റഗണ്‍ പറഞ്ഞത്. നിലവില്‍ …

കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

July 18, 2021

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനെവാല. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, നെതര്‍ലന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, …