ഭൂമിയിൽ നിന്നും എട്ട് കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹമായ ബെന്നുവിൽ നിന്നും സാമ്പിൾ ശേഖരിക്കുനന്തിനുളള നാസയുടെ ദൗത്യം വിജയത്തിൽ. . ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിൾ ശേഖരിച്ച് ഒസിരിസ് റെക്‌സ് തിരിച്ചെത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഏഴ് വർഷം നീണ്ട പഠനമാണ് വിജയകരമായി പൂർത്തിയായിരിക്കുന്നത്.
ബെന്നുവിന്റെ ഉപരിതരത്തിൽ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകൾ ഉൾപ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തി യിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും അപകടകരമായ പാറ എന്നറിയപ്പെടുന്ന ബെന്നുവിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഈ സ്‌പേസ് ക്രാഫ്റ്റിലൂടെ മനസിലാക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.
ഒസിരിസ് റെക്‌സിൽ നിന്ന് ലഭിക്കുന്ന ചില സാമ്പിളുകൾ 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. പ്രപഞ്ചോൽപത്തിയെക്കുറിച്ച് മനസിലാക്കാനുൾപ്പെടെ പുതിയ വിവരങ്ങൾ സഹായിച്ചേക്കമെന്നാണ് വിലയിരുത്തൽ.



