ന്യൂഡല്‍ഹി: വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഈജിപ്ത് വിലക്കേര്‍പ്പെടുത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇതുസംബന്ധിച്ച നിയമപരമായ ഭേദഗതികള്‍ക്ക് അംഗീകാരം നല്കി ഉത്തരവ് പുറത്തുവിട്ടത്.
സിസിയെ വിമര്‍ശിക്കുന്ന മുന്‍ സൈനിക മേധാവി 2018ല്‍ രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ തടയാനാണ് സര്‍ക്കാര്‍ പുതിയ ഭേദഗതി കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിര്‍ദ്ദിഷ്ട ഭരണഘടനാ ഭേദഗതികളെക്കുറിച്ചും രാഷ്ട്രീയ അവകാശങ്ങള്‍, തിരഞ്ഞെടുപ്പ്, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളെക്കുറിച്ചും അഭിപ്രായം പറയാന്‍ അനുവദിക്കുന്നതിലൂടെ ഈ ഭേദഗതികള്‍ സൈന്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്നാണ് സിസി വ്യക്തമാക്കിയത്.

