വാരണാസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചു. സർവേ നടത്താൻ ഇന്നലെയാണ് അലഹാബാദ് കോടതി ആർക്കിയോളജിക്കൽ വകുപ്പിന് അനുമതി നൽകിയത്. രാവിലെ 7 മണിയോടെ തന്നെ സർവേ ആരംഭിച്ചു
അതേസമയം, സർവേക്കെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവിന്‍റെ പകർപ്പ് ചീഫ് ജസ്റ്റിസിന് ഇ-മെയിൽ വഴി നൽകിയ ഹർജിക്കാർ, സർവേ തടയണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീൽ ഇന്ന് പരിഗണിക്കും.

