ചണ്ഡീഗഢ്: ഹരിയാനയില്‍ സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. 16 കമ്പനി കേന്ദ്ര സേനയും 30 കമ്പനി സംസ്ഥാന പോലീസുമെത്തി നൂഹില്‍ സമാധാനം പുനഃസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. നൂഹില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും സംഘടിപ്പിച്ച റാലിക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുടലെടുത്തത്. റാലിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും ഗോരക്ഷാ ഗുണ്ടാ സംഘാംഗവുമായ മോനു മനേസര്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനം പ്രകോപനമുണ്ടാക്കുകയായിരുന്നു. മോനു മനേസര്‍ പങ്കുവെച്ച വിദ്വേഷ വീഡിയോ സംഘര്‍ഷം ആളിക്കത്തിക്കുകയും ചെയ്തു.
സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഢാലോചന: മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍
