അബ്ദുൽ നാസർ മഅദനി
ബെംഗളൂരു ∙ സുരക്ഷാച്ചെലവിൽ ഇളവു വരുത്താൻ പൊലീസ് തയാറായതോടെ, പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നു കേരളത്തിലെത്തും. ബെംഗളൂരു സ്ഫോടനക്കേസിൽ 31–ാം പ്രതിയായ മഅദനിക്ക് ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി ഏപ്രിൽ 17ന് അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയ്ക്ക് 20 അംഗ പൊലീസ് സംഘത്തെ അയയ്ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി കർണാടക സർക്കാരിനെ വീണ്ടും സമീപിച്ചിരുന്നു.



