ഹരഖ്പൂരിൽ വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവിൻറെ കുടുംബം മരത്തിൽ കെട്ടിയിട്ടു

ഹരഖ്പൂർ: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഹരഖ്പൂർ സ്വദേശി അമർജീത് വർമയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്റെ വീട്ടുകാർ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം.

വിവാഹച്ചടങ്ങിനെത്തിയ അമർജീതിന്റെ സുഹൃത്തുക്കൾ അപമര്യാദയായി പെരുമാറിയതോടെയാണ് തർക്കം തുടങ്ങിയത്. വധൂവരന്മാർ പരസ്പരം മാലകളിടുന്ന ‘ജയ് മാല’ ചടങ്ങിന് തൊട്ടുമുൻപാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമർജീത് വർമ ഉന്നയിച്ചത്.

വധുവിന്റെ കുടുംബം കുറച്ചുസമയം നൽകണമെന്ന് പറഞ്ഞിട്ടും വരൻ കേട്ടില്ല. തുടർന്ന് വധുവിന്റെ വീട്ടുകാർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. ഇതോടെയാണ് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം ബന്ദിയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →