ന്യൂഡൽഹി: ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ പരാതിയുടെ തെളിവെടുപ്പിനിടെ പൊലീസ് ആശങ്കയുയർത്തിയെന്ന് ഗുസ്തി താരം. അന്വേഷണം നടക്കുന്ന ഓഫീസിന് തൊട്ടടുത്ത ബ്രിജ് ഭൂഷൻ ഉണ്ടായിരുന്നെന്നത് ഭയപ്പെടുത്തിയെന്നും താരം വ്യക്തമാക്കി.
അതിക്രമമുണ്ടായ സ്ഥലത്ത് താരത്തെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനെതിരെ ഗുസ്തി താരം സാക്ഷി മാലിക്കും രംഗത്തെത്തിയിരുന്നു. പരാതിയിലും മൊഴിയിലും ഉന്നയിച്ച സംഭവങ്ങൾ നടന്ന സ്ഥലങ്ങളിൽ താരങ്ങളെ എത്തിച്ചുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്. ഇന്നും സംഭവസ്ഥലത്ത് താരങ്ങളെയെത്തിച്ച് വിവരങ്ങൾ ശേഖരിക്കും. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ജൂൺ 15 നകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് താരങ്ങൾക്ക് കായിക മന്ത്രി നൽകിയ ഉറപ്പ്.

