റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്‍ഡോര്‍(മധ്യപ്രദേശ്): കോവിഡ് വൈറസും അടച്ചിടലും രാജ്യത്ത് ഏറ്റവും കൂടുല്‍ ബാധിച്ചത് ദരിദ്രരെയും ദുര്‍ബലരെയുമാണ്. അവരുടെ തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ പലരും പഴം- പച്ചക്കറി വില്‍പ്പനക്കാരനായി മാറി. കുടുംബം പുലര്‍ത്താനായി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കൈക്കൂലി പ്രിയന്മാരായ അധികാരികള്‍ ഉണ്ടാക്കുന്ന ദ്രോഹം ചില്ലറയല്ല. അത്തരത്തിലുള്ള ഒരു സംഭവമാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മുട്ടവില്‍പ്പന നടത്തുകയായിരുന്ന 14കാരന്റെ ഉന്തുവണ്ടി 100 രൂപ കൈക്കൂലി നല്‍കാത്തതിന് ഒരു പൊലീസുകാരന്‍ തള്ളിമറിച്ചിടുകയായിരുന്നു. റോഡില്‍നിന്ന് ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കില്‍ 100 രൂപ കൈക്കൂലി തരണമെന്നുമായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാല്‍, കൈക്കൂലി നല്‍കാന്‍ ബാലന്‍ തയാറാവാതിരുന്നതോടെ പൊലീസ് വണ്ടി മറിച്ചിട്ടു. വണ്ടി തട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബാലന്‍ രോഷത്തോടെ പ്രതികരിക്കുന്നത് വീഡിയയോയില്‍ ദൃശ്യമാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ബാലന് പുതിയ വാഹനം നല്‍കുമെന്നും തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *