പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി 30 വർഷം കഠിന തടവ് വിധിച്ചു

കൊയിലാണ്ടി : പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് പെൺ കുട്ടി പീഡനത്തിന് ഇരയായത്. ഇക്കാര്യം പുറത്തറിയിച്ചാൽ കൊന്നു കളയുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പീഡന വിവരം പെൺകുട്ടി പിതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതി പിടിയിലായത്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൽ ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →