ചണ്ഡിഗഡ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ 2023 ഏപ്രിൽ 25ന് രാത്രി 8.28 നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീപ്രകാശ് സിംഗ് ബാദൽ ദീർഘകാലമായി ചികിത്സയിലായിരുന്നു. അഞ്ചുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ. പ്രകാശ് സിംഗ് ബാദലിനോടുളള ആദരസൂചകമായി രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ല.
ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും സംസ്കാരം 26/04/23ന് ബുധനാഴ്ച രാവിലെ മൊഹാലയിൽ നിന്ന് ബാദൽ ഗ്രാമത്തിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകും പരേതയായ സുരീന്ദര കൗറാണ് ഭാര്യ.

