റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാറ്റ്ജിപിടിയോട് അഭിപ്രായം തേടി പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോർട്ട്

March 28, 2023 - 10:49 am

ഹരിയാന : ലോകത്താദ്യമായി ചാറ്റ്ജിപിടിയോട് അഭിപ്രായം തേടി പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ശക്തിപകരുന്ന സേർച്ച് എഞ്ചിനാണ് ചാറ്റ്ജിപിടി. അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടും തരംഗം തീർത്ത നിർമിത ബുദ്ധിയോട് ഇന്ത്യയിൽ ആദ്യമായിരിക്കാം ഒരു കോടതി അഭിപ്രായം ചോദിക്കുന്നത്.

ജസ്റ്റീസ് അനൂപ് ചിത്കാരയാണ് എഐ ടൂളിനോട് ഒരു കേസിൽ ജാമ്യം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയത്തിന് ചാറ്റ്ജിപിടിയെ സമീപിച്ചത്. ആക്രമണകാരികൾ ക്രൂരതയോടെ അഴിച്ചുവിട്ട ആക്രമണത്തിൽ ജാമ്യം നൽകുന്നതിനെക്കുറിച്ച് എന്താണ് നിയമശാസ്ത്രം പറയുന്നത് എന്നാണ് കോടതി എഐ ടൂളിനോട് ചോദിച്ചത്. ക്രൂരത ഒരു ഘടകമായ കേസിൽ കൂടുതൽ ആഗോളതലത്തിലുള്ള ഒരു കാഴ്ചപ്പാടിനായാണ് ചാറ്റ്ജിടിയെ സമീപിച്ചതെന്ന് ജസ്റ്റിസ് പറഞ്ഞു.

ഇത്തരം കേസുകളിൽ കുറ്റകൃത്യം നടന്ന പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്തുവേണം ജാമ്യം നൽകാൻ. അതുപോലെ നിലവിലുള്ള നിയമങ്ങളും ശാസനങ്ങളും പരിഗണിക്കണമെന്നും ചാറ്റ്ജിപിടി നൽകിയ ഉത്തരത്തിൽ പറയുന്നു. എന്നാൽ, പൊതുവെ പറഞ്ഞാൽ ഇത്തരം ക്രൂരത നിറഞ്ഞ കുറ്റകൃത്യം നടത്തുന്ന വ്യക്തി സമൂഹത്തിന് അപകടകാരിയായാണെന്നും എഐ ടൂൾ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ജഡ്ജിമാർ ജാമ്യം നൽകാൻ താത്പര്യക്കുറവ്പ്രകടിപ്പിച്ചേക്കാം. എന്നാൽ കടുത്ത ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്‌തേക്കാം. പ്രതി നടത്തിയ ആക്രമണത്തിന്റെ കാഠിന്യം, അയാളുടെ ക്രിമിനൽ പശ്ചാത്തലം, അയാൾക്കെതിരെയുള്ള തെളിവുകൾ എത്ര ശക്തമാണ് എന്ന കാര്യം തുടങ്ങിയവ ഒരു ജഡ്ജി ജാമ്യം നൽകുന്നതിനു മുൻപ് പരിഗണിച്ചേക്കാമെന്നും ചാറ്റ്ജിപിടി പറയുന്നു.

അതേസമയം, തക്കതായ കാരണമില്ലെങ്കിൽ ജാമ്യം നൽകാതിരിക്കരുതെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം എല്ലാ നിയമവ്യവസ്ഥകളുടെയും കാതലാണെന്നും എഐ മറുപടി നൽകി. ഇതിനാൽ ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയിരിക്കുന്നതെങ്കിൽ പോലും ജാമ്യം നൽകണോ എന്ന കാര്യം ന്യായാധിപന് തീരുമാനിക്കാം. അതേസമയം, പ്രതി സമൂഹത്തിന് ഭീഷണിയാവില്ലെന്നും നാടുവിടില്ലെന്ന് ഉറപ്പാക്കണമെന്നും ചാറ്റിജിപിടി പറഞ്ഞു.

അതേസമയം, ക്രൂരത എന്ന ഘടകത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ മാത്രമാണ് ഈ കേസിൽ ചാറ്റ്ജിപിടിയെ സമീപിച്ചതെന്ന് ജഡ്ജി പറഞ്ഞു. കുറ്റകൃത്യം അതിക്രൂരവും മൃഗീയവുമാകുമ്പോൾ അതിലെ ക്രൂരത കണക്കിലെടുത്തു വേണം ജാമ്യം നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ. പ്രതി ക്രൂരമായാണ് പെരുമാറിയത് എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നും ജാമ്യം നൽകാനാവില്ലെന്നും കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *