റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

March 21, 2023 - 9:16 am

മനാമ: കുഴഞ്ഞുവീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. കണ്ണൂർ മാമ്പ കുഴിമ്പാലോട് ചോടവീട്ടിൽ ഗോപാലന്റെയും കൗസല്യയുടെയും മകൻ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.

ഭാര്യ – ജിഷ. മകൻ – ശ്രാവൺ, കണ്ണൂർ തലവിൽ ഹയർ സെക്കണ്ടറി സ്‍കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *