റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി: ഫെയ്സ്ബുക്ക് പോസ്റ്റുമായി മദനിയുടെ മകൻ

March 21, 2023 - 9:09 am

കൊച്ചി : മദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി എൻറോൾ ചെയ്തു. കോടതിയിൽ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്ന മുഴുവൻ നിരപരാധികളായ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി വ്യകത്മാക്കി. നീതിയുടെയും നിയമത്തിന്റെയും വില നന്നായി അറിയാം. പിതാവിന്റെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകും.

എൻറോൾ ചെയ്തശേഷം തന്റെ മാതാവ് സൂഫിയ മഅ്ദനിക്ക് സലാഹുദ്ദീൻ അയ്യൂബി നന്ദി അർപ്പിച്ചു. ഞങ്ങളെ ട്രോമകൾക്ക് വിട്ട് കൊടുക്കാതെ സർവസന്ദർഭങ്ങളിലും സംരക്ഷണ കവചം ഒരുക്കിയ പ്രിയ ഉമ്മച്ചിയെന്നാണ് തന്റെ മാതാവിന്റെ ചിത്രത്തോടൊപ്പമുള്ള ഫോട്ടോ സലാഹുദ്ദീൻ അയ്യൂബി ഫേസ്ബുക്കിൽ കുറിച്ചത്.

കോടതി മുറികൾക്ക് പുറത്ത് നിൽക്കുമ്പോൾ പിതാവിന്റെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. ഇനി കോടതിയിൽ പിതാവിന്റെ ശബ്ദമാകും. കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് താൻ അണിഞ്ഞിട്ടുള്ള വക്കീൽ കുപ്പായമെന്നും അഡ്വ സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *